ന‍്യൂഡൽഹി: നീറ്റ് പരീക്ഷ അവസാനിക്കുന്നതു വരെ ഇന്ത‍്യയിൽ ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ടെലഗ്രാം മുഖേന വ‍്യാജ ചോദ‍്യപേപ്പറുകൾ പ്രചരിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ജൂൺ 30 വരെ മെസേജ് എഡിറ്റിങ് സംവിധാനം നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു.
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നിർദേശ പ്രകാരം മിനിസ്ട്രി ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെതാണ് നടപടി. ജൂൺ 21നാണ് നീറ്റ് പുനപരീക്ഷ ആരംഭിക്കുന്നത്.