പ്രതിമാസം ഏകദേശം 1,500 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങള്‍ വെറും 200 രൂപയ്ക്ക് ഒടിടി പാസിലൂടെ ലഭ്യമാക്കി ജിയോ. ഇതില്‍ 30 ജിബി ഡാറ്റയും ഉള്‍പ്പെടും
കൊച്ചി/മുംബൈ: ടെലികോം വിപണിയില്‍ വീണ്ടും വിപ്ലവകരമായ ഓഫറുമായി റിലയന്‍സ് ജിയോ. ഒരൊറ്റ റീച്ചാര്‍ജില്‍ ഒട്ടുമിക്ക പ്രീമിയം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും ലൈവ് ടിവി ചാനലുകളും ഡാറ്റയും ലഭ്യമാക്കുന്ന പുതിയ ‘200 രൂപ ജിയോ ഒ.ടി.ടി പാസ്’ (Rs 200 Jio OTT Pass) കമ്പനി അവതരിപ്പിച്ചു. വിനോദവും കണക്റ്റിവിറ്റിയും ഒന്നിച്ച് ചേര്‍ത്തുള്ള ഈ പുതിയ പാസ് 28 ദിവസത്തെ കാലാവധിയിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. പ്രതിമാസം ഏകദേശം 1,500 രൂപയോളം വിലമതിക്കുന്ന ആനുകൂല്യങ്ങളാണ് ജിയോ കേവലം 200 രൂപയ്ക്ക് ഈ പ്ലാനിലൂടെ വരിക്കാര്‍ക്ക് നല്‍കുന്നത്.
നിലവില്‍ സജീവമായ ഒരു ബേസ് പ്ലാന്‍ ഉള്ള ഏത് ജിയോ ഉപഭോക്താവിനും ഈ പാസ് സ്വന്തമാക്കാം. മേയ് 27 മുതല്‍ പുതിയ പ്ലാന്‍ പ്രാബല്യത്തില്‍ വന്നു.
ഒ.ടി.ടി പാസിലെ പ്രധാന ആനുകൂല്യങ്ങള്‍
15 പ്രീമിയം ഒടിടി സബ്സ്‌ക്രിപ്ഷനുകളാണ് പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത. ഇതില്‍ പ്രധാന പ്ലാറ്റ്‌ഫോമുകളെല്ലാം ഉള്‍പ്പെടും.
യൂട്യൂബ് പ്രീമിയം: പരസ്യങ്ങളില്ലാത്ത വീഡിയോ കാഴ്ചകള്‍, ബാക്ക്ഗ്രൗണ്ട് പ്ലേ, ഓഫ്ലൈന്‍ ഡൗണ്‍ലോഡ് എന്നിവ ടിവി, ടാബ്ലെറ്റ്, മൊബൈല്‍ എന്നിവയില്‍ ലഭ്യമാകും.
ജിയോ ഹോട്ട്സ്റ്റാര്‍ മൊബൈല്‍ + ഹോളിവുഡ്: തത്സമയ കായിക മത്സരങ്ങള്‍, ഹോട്ട്സ്റ്റാര്‍ ഒറിജിനലുകള്‍, മികച്ച ഹോളിവുഡ് ചിത്രങ്ങള്‍ എല്ലാം ആസ്വദിക്കാം.
പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍: ആമസോണ്‍ പ്രൈം വീഡിയോ മൊബൈലില്‍ ആസ്വദിക്കാം.
ജിയോ ടിവി വഴി ലഭ്യമാകുന്ന മറ്റ് 12 ഒടിടികള്‍: സോണിലിവ്, സീ5, ലയണ്‍സ്ഗേറ്റ് പ്ലേ, ഡിസ്‌കവറി+, സണ്‍ നെക്സ്റ്റ്, ഫാന്‍കോഡ്, ഹോയ്ചോയ്, പ്ലാനറ്റ് മറാത്തി, ചൗപാല്‍, കാഞ്ച ലങ്ക, ടൈംസ് പ്ലേ, തരംഗ് പ്ലസ് തുടങ്ങിയവയെല്ലാം ലഭ്യമാകും.
ടിവി ചാനലുകള്‍
1,000-ത്തിലധികം ലൈവ് ടിവി ചാനലുകള്‍ ലഭ്യമാകുമെന്നതും ഒടിടി പാസിന്റെ പ്രത്യേകതയാണ്. ജിയോ ടിവി ആപ്പ് വഴി മുന്‍നിര ബ്രോഡ്കാസ്റ്റര്‍മാരുടെ 150-ലധികം പെയ്ഡ് ചാനലുകള്‍ ഉള്‍പ്പെടെ ആയിരത്തിലധികം തത്സമയ ചാനലുകളാണ് കാണാന്‍ സാധിക്കുക.
ഇതില്‍ ജിയോസ്റ്റാറിന് കീഴിലുള്ള സ്റ്റാര്‍ പ്ലസ്, സോണി എന്റര്‍ടെയ്ന്‍മെന്റ്, ഇടിവി, ഡിസ്‌കവറി, സണ്‍ ടിവി നെറ്റ് വര്‍ക്ക് തുടങ്ങിയവയെല്ലാം ഉള്‍പ്പെടും.
വമ്പന്‍ ഡാറ്റാ ആനുകൂല്യങ്ങള്‍
30 ജിബി ഹൈ-സ്പീഡ് 4ജി/5ജി ഡാറ്റയാണ് പ്ലാനിനൊപ്പം ലഭിക്കുക. ഉപഭോക്താവിന്റെ നിലവിലുള്ള ബേസ് പ്ലാനിന്റെ കാലാവധിക്ക് വിധേയമായി അണ്‍ലിമിറ്റഡ് 5ജി ഡാറ്റ (പരമാവധി 28 ദിവസം വരെ) ലഭ്യമാകും.
എങ്ങനെ ലഭ്യമാകും?
MyJio ആപ്പ്, Jio.com വെബ്സൈറ്റ്, ജിയോയുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, മറ്റ് തേര്‍ഡ് പാര്‍ട്ടി റീച്ചാര്‍ജ് ആപ്പുകള്‍ (PhonePe, Paytm, Google Pay തുടങ്ങിയവ) എന്നിവ വഴി രാജ്യത്തെ എല്ലാ ടെലികോം സര്‍ക്കിളുകളിലും പുതിയ ജിയോ ഒ.ടി.ടി പാസ് ലഭ്യമാണ്. ഈ പാസ് ആക്ടിവേറ്റ് ചെയ്യുന്നതിനായി ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഏതെങ്കിലും ഒരു ആക്ടീവ് വോയ്സ്/ഡാറ്റാ ബേസ് പ്ലാന്‍ ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്.

Leave feedback about this