breaking-news lk-special

മലയാളിയാണെന്ന് പറയുന്നത് എപ്പോഴും അഭിമാനം; ആദ്യ ലോകകപ്പ് ക്യാച്ചെടുത്തപ്പോൾ അത് അനുഭവിച്ചറിഞ്ഞതാണ്

*ലയൺസ് കേരള യൂത്ത് ഐക്കൺ അവാർഡ് ഏറ്റുവാങ്ങി ക്രിക്കറ്റ് താരം ശ്രീശാന്ത്; ലയൺസ് ക്ലബിന്റെ പ്രവർത്തനങ്ങൾ മാതൃകയെന്നും താരം

കൊച്ചി: ലയൺസ് കേരള യൂത്ത് ഐക്കൺ അവാർഡ് ഏറ്റുവാങ്ങി ക്രിക്കറ്റ് താരം ശ്രീശാന്ത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരം ഏറ്റുവാങ്ങി ശ്രീശാന്ത് നടത്തിയ പ്രസം​ഗവും ശ്രദ്ധേയമായി. ലയൺസിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച ശ്രീശാന്ത് സാമൂഹിക സേവന പ്രവർത്തന രം​ഗത്ത് ലയൺസ് നൽകുന്ന സംഭാവനകൾ ചെറുതല്ലെന്നും കൂട്ടിച്ചേർത്തു.

ലോകത്തിന്റെ ഏല്ലാ കോണിലും മലയാളികളുണ്ട്, മലയാളിയാണെന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ ശ്രീശാന്ത് തന്റെ ആദ്യ വേൾഡ് കപ്പ് ക്യാച്ചിന് മലയാളികൾ നൽകിയ പിന്തുണ നേരിട്ട് അനുഭവിച്ചതാണെന്നും പറഞ്ഞു.

ലയൺസ് ക്ലബിന്റെ മത്സരങ്ങളിൽ പങ്കെടുത്ത അനുഭവവും അദ്ദേഹം പങ്കുവച്ചു. അങ്കമാലി അഡ്ലസ് കൺവെൻഷൻ സെന്ററിൽ നടന്ന ലയൺസ് മൾട്ടിപ്പിൾ ഡിസ്ട്രിക്റ്റിന്റെ 17-ാമത് വാർഷിക കൺവെൻഷനായ ‘അപെക്സ്കോൺ’ വേദിയിൽ വച്ച് പുരസ്കാരം ഏറ്റുവാങ്ങിയത്. ചടങ്ങിൽ പുതിയ ഭാരവാഹി പ്രഖ്യാപനം ഔദ്യോ​ഗിക പ്ലീനറി സമ്മേളനം എന്നിവ നടന്നു.

.ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ രാജൻ നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു. പാസ്റ്റ് ഇന്റർനാഷണൽ ഡയറക്ടർമാരായ ആർ. മുരുകൻ, വി.പി. നന്ദകുമാർ, ​ഗാറ്റ് ഏരിയ ലീഡർ എ.വി വാമനൻ കുമാർ, എൽ.സി.ഐ.എഫ്, ഏരിയ ലീഡർ വി അമർനാഥ്, ഡിസ്ട്രിക്ട് ​ഗവർണർമാരായ ജെയിൻ സി ജോബ്, വിന്നി ഫിലിപ്പ്, കെ.ബി ഷൈൻ കുമാർ, ടി ജയകൃഷ്ണൻ, രവി ​ഗുപ്ത,കെ.എം അനിൽകുമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കാളികളായി. ലയൺസ് മൾട്ടിപ്പിൾ സെക്രട്ടറി ജയിംസ് വളപ്പില, വൈസ് പ്രസിഡന്റ് ആർ. വെങ്കിടാചലം, മൾട്ടിപ്പിൾ കൗൺസിൽ ട്രഷറർ കെ.വി രാമചന്ദ്രൻ,, പ്രോ​ഗ്രാം കമ്മിറ്റി ചെയർമാൻ ജോയ് തോമസ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video