breaking-news Politics

എ.ഐ.എ.ഡി.എം.കെ പിളർന്നു: ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ച് വിമത പക്ഷം

ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചുകൊണ്ട്, മുൻ മന്ത്രി സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ വിഭാഗം ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ പത്ത് വർഷമായി എ.ഐ.എ.ഡി.എം.കെ നേരിടുന്ന തുടർച്ചയായ തോൽവികളാണ് ഇത്തരമൊരു മാറ്റത്തിന് പ്രേരിപ്പിച്ചതെന്ന് ഷൺമുഖം വ്യക്തമാക്കി.

“ഡി.എം.കെക്ക് എതിരെയാണ് ഈ പാർട്ടി രൂപീകരിച്ചത്. 53 വർഷമായി ഞങ്ങളുടെ രാഷ്ട്രീയം ഡി.എം.കെക്ക് എതിരാണ്. ഡി.എം.കെയുടെ പിന്തുണയോടെ എ.ഐ.എ.ഡി.എം.കെ സർക്കാർ രൂപീകരിക്കാനുള്ള നിർദേശം ഉയർന്നെങ്കിലും ഭൂരിഭാഗം അംഗങ്ങളും അതിനെ എതിർത്തു. ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയാൽ എ.ഐ.എ.ഡി.എം.കെ എന്ന പാർട്ടി ഇല്ലാതാകും.” ഷൺമുഖം മാധ്യമങ്ങളോട് പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video