breaking-news Kerala

ആത്മഹത്യയുടെ വക്കിലെന്ന് പറയുന്ന സമയയത്തും വെളളം സിനിമ തമിഴില്‍ റീമേക്ക് ചെയ്യാന്‍ അഡ്വാന്‍സ് നല്‍കി; ആരോപണങ്ങൾക്ക് മറുപടിയുമായി അഭിലാഷ് പിള്ള

കൊച്ചി: നിര്‍മാതാവ് മുരളി കുന്നുംപുറത്തിനെതിരെ ‘നദികളിൽ സുന്ദരി യമുന’, ‘സുമതി വളവ്’ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍. സുമതി വളവിന് വലിയ ബജറ്റ് ആകുമെന്ന് അറിയിച്ചിരുന്നുവെന്നും ഒരു താരത്തിനും പണം പൂര്‍ണമായും നല്‍കിയിട്ടില്ലെന്നും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞു. നഷ്ടം വന്നെന്ന് പറയുന്ന സമയത്തും വെളളം സിനിമ തമിഴില്‍ റീമേക്ക് ചെയ്യാന്‍ അഡ്വാന്‍സ് നല്‍കി.പി.ആര്‍ വര്‍ക്കിലൂടെ തന്നെ ആക്രമിക്കുകയാണെന്നാണ് അഭിലാഷിന്‍റെ ആരോപണം. ‘നദികളിൽ സുന്ദരി യമുന’, ‘സുമതി വളവ്’ അടക്കമുള്ള സിനിമകളുടെ പരാജയം കടക്കാരനാക്കി എന്നായിരുന്നു മുരളിയുടെ ആരോപണം.

“മാളികപ്പുറം ഉണ്ണിമുകുന്ദനാണ് സംവിധാനം ചെയ്തതെന്ന് പറഞ്ഞുള്ള ഏറ്റവും പുതിയ വാർത്ത ഞാൻ കണ്ടു, സത്യം പറഞ്ഞാൽ രണ്ട് ദിവസമായി ഇത് കണ്ട് വളരെ ഷോക്ക് ആയിട്ടിരിക്കുന്ന ആളാണ് ഞാൻ. ഉണ്ണി മുകുന്ദന്റെ വിജയിച്ച ചിത്രങ്ങളൊക്കെ അദ്ദേഹം സംവിധാനം ചെയ്യുകയും പരാജയ ചിത്രങ്ങൾ വേറെ സംവിധായകനാവുന്ന ട്രെൻഡ് എന്താണെന്ന് എനിക്ക് അറിയില്ല. മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ഇടയിൽ വന്ന് ചോര കുടിക്കുന്ന ചെന്നായയുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അത് യഥാർത്ഥത്തിലുണ്ട്.” അഭിലാഷ് പിള്ള പറയുന്നു.”

നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ 2 കോടി രൂപയുടെ നഷ്ടം വന്നുവെന്നും, സുമതി വളവ് എന്ന ചിത്രം കാരണം 7 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും മുരളി പറഞ്ഞിരുന്നു. കൂടാതെ മാളികപ്പുറം സിനിമ സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദൻ ആണെന്നും വിഷ്ണുവിന് സംവിധാനം അറിയില്ലെന്നും മുരളി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video