കൊച്ചി: ലുലുമാളിന്റെ 13മത് വാർഷിക ആഘോഷത്തിന്റേയും വനിതദിന ആഘോത്തിന്റേയും ഭാഗമായി പെൺ കരുത്തറിക്കുന്ന വനിതാ കിക് ബോക്സിംഗ് നൈറ്റ് അരങ്ങേറി. ലുലു ലേഡി പഞ്ച് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വനിതകളുടെ ആത്മവിശ്വാസവും കഴിവും പ്രകടിപ്പിക്കുന്ന വേദിയായി മാറി. മത്സരത്തിന്റെ ഉദ്ഘാടനം ഗായിക അമൃത സുരേഷ് നിർവഹിച്ചു. ട്വിൻ ബേർഡ്സ് അവതരിപ്പിച്ച കിക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പ് കോമ്പാക്ട് ഫിറ്റ്നസ് കൾട്ട് എന്ന സംഘടനയുടെ സഹകരണത്തോടെയാണ് നടന്നത്.

നാല് മത്സരങ്ങളായി സംഘടിപ്പിച്ച വനിതാ കിക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നുള്ള കിക്ബോക്സിങ്ങ് ചാമ്പ്യന്മാരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളും പരിശീലകരും ഭാഗമായി.25 വയസിന് താഴെയുള്ള എട്ട് വനിതാ കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. ഹിമാചൽ പ്രദേശ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ ഇടിക്കൂട്ടിൽ പോരാടി.

രണ്ട് തവണ ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യനായ സ്നേഹ ജോണിന് പുറമേ, അശ്വതി ഗോപിനാഥൻ, റുക്സാന റസാഖ്, അപർണ പ്രസി, അനാമിക എ, ലിജ ചന്ദ്രൻ, നിഷാ നെഗി, ഗോപിക ഗോപകുമാർ തുടങ്ങിയ താരങ്ങളും അണിനിരന്നു. ചാമ്പ്യന്മാർ ഉദ്ഘാടകയായ അമൃത സുരേഷിന് മുന്നിലെത്തി ഫേസ് ഓഫ് നടത്തിയ ശേഷമാണ് ഇടിക്കൂട്ടിൽ കയറിയത്. രണ്ട് മിനിറ്റിന്റെ മൂന്ന് റൗണ്ടുകളിലായിട്ടാണ് മത്സരം അരങ്ങേറിത്.
ഇത്തരത്തിൽ ഫൈനൽ മത്സരത്തിൽ നാല് ഫൈറ്റുകൾ നടന്നു. ചടങ്ങിൽ ലുലുവിന്റെ വനിതാ പ്രതിനിധികളായ ലുലുഗ്രൂപ്പ് ഇന്ത്യ ഇവന്റ് ജനറൽ മാനേജർ ദിലു വേണുഗോപാൽ, എച്ച്.ആർ മാനേജർ ആർ. ഐശ്വര്യ, എസ്.ഒ.എച്ച് റീട്ടെയിൽ ക്ലസ്റ്റർ മാനേജർ സുജാ തോമസ് , കോമ്പാക്ട് ഫിറ്റ്നസ് ടീം സി.ഇ.ഒ മറിയം ചെറിയാൻ, ജനറൽ മാനേജർ റോണക്, എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ബിഗ്ബോസ് താരവും ബോക്സിങ്ങ് ചാമ്പ്യനുമായ റിതു മന്ത്ര മുഖ്യാതിഥിയായി.
പടം അടിക്കുറിപ്പ്:
പടം-1
ലുലുമാളിന്റെ 13മത് വാർഷിക ആഘോഷത്തിന്റേയും വനിതദിനത്തിന്റേയും ഭാഗമായി സംഘടിപ്പിച്ച വനിതാ കിക്ക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന വേളയിൽ ഗായിക അമൃത സുരേഷിന് മുന്നിൽ ഫേസ് ഓഫ് ചെയ്യുന്ന മത്സരാർത്ഥികൾ.
പടം-2
വനിതാ കിക്ക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന വേളയിൽ മത്സാരാർത്ഥികളെ ചേർത്ത് പിടിച്ച് അമൃത സുരേഷ്.

Leave feedback about this