breaking-news India Kerala

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല; വിവി രാജേഷിനെ ഒഴിവാക്കി സർക്കാർ ലിസ്റ്റ്

തിരുവനന്തപുരം: ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണനേട്ടത്തിന് പിന്നാലെ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ മേയർ വി.വി. രാജേഷ് എത്തില്ല. ഗവർണർ രാജേന്ദ്ര അർലേക്കർ ഉൾപ്പെടെയുള്ള പ്രമുഖർ വിമാനത്താവളത്തിൽ എത്തുമ്പോഴാണ് മേയറുടെ അസാന്നിധ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്.

സുരക്ഷാ ക്രമീകരണങ്ങളും സമയക്രമവും പാലിക്കേണ്ടതിനാലാണ് വിമാനത്താവളത്തിലെ സ്വീകരണത്തിൽ നിന്ന് മേയർ വിട്ടുനിൽക്കുന്നതെന്നാണ് സൂചന. വിമാനത്താവളത്തിന് പകരം പുത്തരിക്കണ്ടത്തെ സ്വീകരണ പരിപാടിയിൽ മേയർ പങ്കെടുക്കും.

ഗവർണർക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉയർന്ന സൈനിക – പൊലീസ് ഉദ്യോഗസ്ഥർ, ബിജെപി നേതാക്കളുമടക്കം 22 പേരാണ് വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തുന്നത്. സാധാരണ പ്രധാനമന്ത്രി, രാഷ്ട്രപതി പോലുള്ള ഉന്നത സ്ഥാനീയർ തിരുവനന്തപുരത്ത് എത്തുമ്പോൾ സ്വീകരിക്കാൻ മേയർ പോകുന്നത് പതിവാണ്. തിരുവനന്തപുരത്തെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ബിജെപി മേയർ ഉണ്ടാകുമെന്ന് ഏറെക്കാലമായി ബിജെപി നേതൃത്വം മുഴക്കുന്ന മുദ്രാവാക്യം കൂടിയാണ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video