breaking-news

ഈശോയോട് എന്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം’; കുറിപ്പുമായി അനുശ്രീ അനുശ്രീ

പൗരോഹിത്യം സ്വീകരിച്ച സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് നടി അനുശ്രീ. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് അനുശ്രീ കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ മനസ് തൊടുകയാണ്. ജീവിതത്തില്‍ ആദ്യമായാണ് ഈ ചടങ്ങ് താന്‍ നേരിട്ട് കാണുന്നതെന്നാണ് അനുശ്രീ പറയുന്നത്.

നിന്നെ ഓര്‍ത്ത് ഞങ്ങള്‍ എന്നും അഭിമാനിക്കും…കാരണം നീ കടന്നു വന്ന് വിജയിച്ച പാത അത്ര എളുപ്പമല്ലെന്ന് താരം പറയുന്നു. ഈശോയോട് എന്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം എന്നും തന്റെ സുഹൃത്തിനോട് അനുശ്രീ പറയുന്നു. അനുശ്രീയുടെ വാക്കുകളിലേക്ക്:

സച്ചുവേ…

ഒരുപാട് സന്തോഷം..

ഒരുപാട് അഭിമാനം.

കാരണം എത്രത്തോളം വര്‍ഷത്തെ കാത്തിരിപ്പിനും, കഷ്ടപ്പാടിനും ഒടുവിലാണ് നീ ഈ പൗരോഹത്യത്തിലേക്ക് കടക്കുന്നതെന്ന് എനിക്കറിയാം. ആ വഴികളിലൊക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം. ജീവിതത്തില്‍ ആദ്യമായാണ് ഈ ചടങ്ങ് ഞാന്‍ നേരിട്ട് കാണുന്നത്. സന്തോഷവും സങ്കടവും കലര്‍ന്ന ഒരുപാട് മുഖങ്ങള്‍ ഞാന്‍ അവിടെ കണ്ടു. അതിനെല്ലാം ഒടുവില്‍ നിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന് ഞാനും സാക്ഷിയായി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video