India

ഐ.ഐ.ടി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

മുംബൈ: ഐഐടി ബോംബെ വിദ്യാർത്ഥി ഹോസ്റ്റൽ ടെറസിൽ നിന്ന് ചാടി മരിച്ചു .മെറ്റലർജിക്കൽ എഞ്ചിനീയറിംഗ് ആൻഡ് മെറ്റീരിയൽസ് സയൻസിലെ നാലാം വർഷ വദ്യാർത്ഥി ഡൽഹിയിൽ സ്വദേശിയായ രോഹിത് സിൻഹയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച പുലർച്ചയൊണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്.


ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലിന്റെ ടെറസിൽ നിന്ന് ചാടി മരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. സമീപത്തെ ഹിരാനന്ദാനി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിൻഹ ചാടുന്നത് താൻ നേരിൽ കണ്ടുവെന്നും ആ സമയം താൻ പോണിൽ സംസാരിക്കുകയായിരുന്നെന്നും അതേ ഹോസ്റ്റലിൽ താമസിക്കുന്ന മറ്റൊരു വിദ്യാർത്ഥി പോലീസിന് മൊഴി നൽകി. മെറ്റലർജിക്കൽ എഞ്ചിനീയറിംഗ്, മെറ്റീരിയൽസ് സയൻസ് എന്നിവയിൽ നാലാം വർഷ വിദ്യാർത്ഥിയായിരുന്നു വിദ്യാർത്ഥി.പവായ് പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video