breaking-news Kerala

എൻസിസി മേധാവി കേരളത്തിൽ; വിവിധ എൻ.സി.സി യൂണിറ്റുകൾ സന്ദർശിക്കും; മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച

കണ്ണൂർ:എൻ.സി.സി മേധാവി (ഡയറക്ടർ ജനറൽ) ലെഫ്റ്റനന്റ് ജനറൽ ഗുർബീർപാൽ സിംഗ് അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കേരളത്തെത്തി.സന്ദർശനത്തിന്റെ ഭാഗമായി, സംസ്ഥാനത്തെ വിവിധ എൻസിസി യൂണിറ്റുകൾ അദ്ദേഹം സന്ദർശിക്കുകയും, കേഡറ്റുകളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. 19-ന് അദ്ദേഹം ഡി.എസ്.സി. കേന്ദ്രത്തിൽ, എൻ.സി.സി കേഡറ്റുകളുമായും, എൻസിസി ഓഫീസർമാരുമായും സംവദിക്കും.

തുടർന്ന് കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ എൻ.സി.സി യൂണിറ്റുകൾ, ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ്,ട്രെയിനിംഗ് സെന്റർ എന്നിവ സന്ദർശിക്കുകയും എൻസിസി കേഡറ്റുകൾ, ഓഫീസർമാർ, സൈനികർ എന്നിവരുമായി സംവദിക്കുകയും ചെയ്യും. 23-ന്, തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും. സംസ്ഥാനത്തെ എൻസിസി യുടെ പ്രവർത്തനം സംബന്ധിച്ച അവലോകനം നടത്തുന്നതോടൊപ്പം സംസ്ഥാനത്തെ എൻസിസി യുടെ വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചയും നടത്തും .

തുടർന്ന് പാങ്ങോട് സൈനിക ക്യാമ്പിലെ ഫീൽഡ് മാർഷൽ കരിയപ്പ ഓഡിറ്റോറിയത്തിൽ, എൻസിസി കേഡറ്റുകൾ,എൻസിസി ഉദ്യോഗസ്ഥർ, സൈനികർ എന്നിവരുമായി സംവദിക്കും .വൈകിട്ട്, കോവളം കടൽത്തീരത്ത് നടക്കുന്ന പാരാ സെയ്‌ലിംഗ് ട്രെയിനിങ് നേരിൽ കാണുകയും വിലയിരുത്തുകയും ചെയ്യും . 24-ന്, കേരള സന്ദർശനം പൂർത്തിയാക്കി എൻ.സി.സി മേധാവി ഡൽഹിയിലേക്ക് മടങ്ങും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video