മകന്‍റെ പ്രതിശ്രുത വധുവിനൊപ്പം അച്ഛൻ ഒളിച്ചോടി

മകന്‍റെ പ്രതിശ്രുത വധുവിനൊപ്പം അച്ഛൻ ഒളിച്ചോടി

ലഖ്‌നൗ : മകന്‍റെ പ്രതിശ്രുത വധുവിനൊപ്പം അച്ഛൻ ഒളിച്ചോടിയതായി പരാതി.ലഖ്‌നൗ സ്വദേശി നാല്പത്തഞ്ചുകാരനായ ഷക്കീലിനെതിരേ ഭാര്യ ഷബാനയാണു പോലീസില്‍ പരാതി നല്‍കിയത്. പ്രായപൂർത്തിയാകാത്ത മകനുമൊത്ത് പെൺകുട്ടിയുടെ വിവാഹം തീരുമാനിച്ചതും പിതാവ് ആണ്. ഇതിനുശേഷം പെൺകുട്ടിയുമായി ഇയാൾ നിരന്തരം വിഡിയോ കോൾ വഴി സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഭാര്യ പറഞ്ഞു.

തന്നോടു ചോദിക്കാതെ മകന്‍റെ വിവാഹം ഷക്കീല്‍ നിശ്ചയിച്ചു. തുടർന്ന് ഈ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ഇതു ചോദ്യം ചെയ്തതിനു തന്നെയും മക്കളെയും ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി ഷബാന പരാതിയിൽ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത രാംപൂർ പോലീസ് അന്വേഷണം നടത്തി വരികയാണ്.
ഇവരുടെ ബന്ധത്തെക്കുറിച്ച് സംശയം ഉന്നയിച്ചതിന് തന്നെ മർദിച്ചു. താൻ ഇക്കാര്യം മകനോട് പറഞ്ഞപ്പോൾ പതിനഞ്ചുകാരനായ മകൻ ആദ്യം വിശ്വസിച്ചില്ലെന്നും പിന്നീട് കണ്ടു ബോധ്യപെടുകയായിരുന്നെന്നും മാതാവ് പറഞ്ഞു.