ജമ്മു കശ്മീരിലെ ഭീകരാക്രമണം: ഒരു വിനോദസഞ്ചാരി കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഭീകരാക്രമണം: ഒരു വിനോദസഞ്ചാരി കൊല്ലപ്പെട്ടു

ശ്രീന​ഗർ : ജമ്മു കശ്മീരിലെ അനന്ത്നാ​ഗിൽ വിനോദ സഞ്ചാരികൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റതായാണ് പുതിയ വിവരം. പഹൽ​ഗാമിൽ ഇന്ന് ഉച്ചയോടെയാണ് വിനോദസഞ്ചാരികൾക്കു നേരെ ആക്രമണമുണ്ടായത്.

ബസേമൻ മലയുടെ മുകളിൽ നടന്ന വെടിവയ്പിലാണ് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റത്. ട്രക്കിങ്ങിന് പോവുകയായിരുന്ന സഞ്ചാരികളെയാണ് അജ്ഞാതൻ ആക്രമിച്ചത്. ഭീകരാക്രമണമാണെന്നും വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ചുതന്നെയുള്ള ആക്രമണമാണെന്നുമാണ് അധികൃതർ പറയുന്നത്. കാൽനടയായോ കുതിരപ്പുറത്തോ മാത്രം എത്താൻ സാധിക്കുന്ന താഴ്വരയിൽ വച്ചാണ് ആക്രമണമുണ്ടായത്.