breaking-news entertainment

ഷൂട്ടിങ്ങിനായി തലസ്ഥാനത്തെത്തിയ നടൻ മമ്മൂട്ടി ഉപരാഷ്‌ട്രപതി ജ​ഗ്ദീപ്ധൻകറെ സന്ദർശിച്ചു; ഒപ്പം ഭാര്യ സുൽഫത്തും

ന്യൂഡൽഹി: ഷൂട്ടിങ്ങിനായി തലസ്ഥാനത്തെത്തിയ നടൻ മമ്മൂട്ടി ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകറെ സന്ദർശിച്ചു. ഒപ്പം ഭാര്യ സുൽഫത്തുമുണ്ടായിരുന്നു. ജോൺ ബ്രിട്ടാസ് എം.പിയോടൊപ്പമാണ് ഇരുവരും ഉപരാഷ്‌ട്രപതിയുടെ വസതിയിലെത്തിയത്. ഉപരാഷ്‌ട്രപതിയും ഭാര്യ സുദേഷ് ധൻകറും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് മമ്മൂട്ടിക്ക് നൽകിയത്. ഉപരാഷ്‌ട്രപതിയെ മമ്മൂട്ടി ഷാൾ അണിയിച്ചു. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് ജ​ഗ്ദീപ് ധൻകറിനും ഭാര്യക്കും ഉപഹാരം സമ്മാനിച്ചു.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനായാണ് മമ്മൂട്ടി ഡൽഹിയിലെത്തിയത്. ഈ മാസം 25 വരെയാണ് ഡൽഹിയിൽ ചിത്രത്തിന്റെ ഷൂട്ടിങ്. നീണ്ട ഇടവേളക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രൺജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. മോഹൻലാൽ ഷൂട്ടിങ്ങിനായി നാളെ ഡൽഹിയിൽ എത്തും.

ആന്റോ ജോസഫ്, സുബാഷ് സലിം എന്നിവരാണ് നിർമ്മാതാക്കൾ. ബോളിവുഡിലെ പ്രശസ്ത ഛായാ​ഗ്രഹകൻ മനുഷ് നന്ദനാണ് കാമറ ചലിപ്പിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും പതിനെട്ടു വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും മഹേഷിന്റെ സിനിമക്കുണ്ട്

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video