breaking-news Kerala

ചീട്ട് കളിയിലെ തർക്കം : അസം സ്വദേശി സഹപ്രവർത്തകനെ ​ഗുഡ്സ് ഓട്ടോ കയറ്റിക്കൊന്നു

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ അസം സ്വദേശിയായ യുവാവിനെ മറ്റൊരു അസം സ്വദേശി ​ഗുഡ്സ് ഓട്ടോ കയറ്റി കൊന്നു. ആദിൽ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഗുൽജാർ ഹുസൈനെ പോലീസ് പിടികൂടി. ബുധനാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. ചീട്ടുകളിയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

തർക്കത്തെ തുടർന്ന് ആദിലിനെ ഓട്ടോ ഉപയോ​ഗിച്ച് ഇടിച്ചുവീഴ്ത്തുകയായിരുന്നു. മതിലിനോട് ചേർത്തുനിർത്തി വീണ്ടും ശശീരത്തിലൂടെ ഗുൽജാർ ഓട്ടോ കയറ്റിയിറക്കി. നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്. ആദിലിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അരീക്കോട് വാവൂര് വെച്ച് വാഹനവുമായി കൊണ്ടോട്ടി പോലീസ് പ്രതിയെ പിടികൂടി.

പ്രതിയായ ​ഗുൽജാർ 20 വർഷത്തോളമായി കൊണ്ടോട്ടിയിൽ ജോലി ചെയ്തുവരികയാണ്. ആദിൽ ഇസ്ലാം അഞ്ചുവർഷമേ ആയിട്ടുള്ളു ജോലിക്കായി കൊണ്ടോട്ടിയിൽ എത്തിയിട്ട്. കുടുംബവുമായാണ് ഇരുവരും ഇവിടെ താമസിക്കുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video