നോർവേ: സമാധാന നൊബേൽ പുരസ്കാര നാമനിർദേശ പട്ടികയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും ഇടംപിടിച്ചെന്ന് റിപ്പോർട്ട്. ഇസ്രയേൽ, പാക്കിസ്ഥാൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളാണ് ട്രംപിനെ നാമനിർദേശം ചെയ്തതെന്നാണു വിവരം. എന്നാൽ ട്രംപിന്റെ പേര് നാമനിർദേശം ചെയ്തിട്ടുണ്ടോയെന്നതിൽ പ്രതികരിക്കാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർവികെൻ തയാറായില്ല. നിലവിൽ 287-ഓളം സ്ഥാനാർഥികളാണു പരിഗണനയിലുള്ളതെന്ന് സെക്രട്ടറി വ്യക്തമാക്കി. നാമനിർദേശങ്ങളിൽ 208 എണ്ണം വ്യക്തികളും 79 എണ്ണം സംഘടനകളുമാണ്.
breaking-news
Kerala
നൊബേൽ പുരസ്കാര നാമനിർദേശ പട്ടികയിൽ ട്രംപിന്റെ പേരും
- May 1, 2026
- Less than a minute
- 4 hours ago

Leave feedback about this