breaking-news

വില കുറച്ച് മീൻ വിറ്റതിന് കച്ചവടക്കാരന് ക്രൂര മർദനം; കുരുമുളക് സ്പ്രേ അടിച്ച് മർദിച്ചെന്ന് പരാതി

കൊല്ലം: വില കുറച്ച് മീൻ വിറ്റതിന് കച്ചവടക്കാരന് ക്രൂര മർദനം. കൊല്ലം ഭരണിക്കാവ് സ്വദേശി കണ്ണനാണ് മർദനമേറ്റത്. മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു രണ്ടംഗ സംഘത്തിന്റെ ആക്രമണം. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

മത്സ്യം എടുക്കുന്നതിനായി നീണ്ടക്കരയിലേക്ക് കണ്ണൻ പോകാനായി ഒരുങ്ങുന്നതിനിടെയാണ് വീടിന് സമീപം ഒളിച്ചിരുന്ന രണ്ടു പേർ ഇയാളെ മർദിച്ചത്. കമ്പികൊണ്ട് ശരീരത്തിൽ അടിക്കുകയായിരുന്നു തടഞ്ഞപ്പോഴേക്കും കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്തുവെന്ന് കണ്ണൻ പറഞ്ഞു.

സമീപത്തെ കടകളിലേക്കാൾ വില കുറവിൽ മീൻ വിറ്റതാണ് മർദിക്കാനിടയായത്. കണ്ണൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തടയാനെത്തിയ ഇയാളുടെ ഭാര്യയ്ക്കും മർദനമേറ്റു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video