തൃശൂർ: സംസ്ഥാന യുവജനോത്സവത്തിൽ തൃശ്ശൂരിന് കലാകിരീടം സമ്മാനിച്ച സർഗ്ഗപ്രതിഭകൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആദരം സംഘടിപ്പിക്കുന്നു. “വിജയോത്സവം ” പരിപാടി ജനുവരി 25ന് ഉച്ചയ്ക്ക് രണ്ടിന് ടൗൺഹാളിൽ നടക്കും. തൃശ്ശൂർ ജില്ലയിൽ നിന്നും സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുത്ത് A ഗ്രേഡും B ഗ്രേഡും നേടിയ സർഗ്ഗ പ്രതിഭകളെ ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദരിക്കും.
സംസ്ഥാന സംസ്കൃതോത്സവത്തിലും സംസ്ഥാന അറബിക് കലോത്സവത്തിലും പങ്കെടുത്ത എ ഗ്രേഡ് ബി ഗ്രേഡും നേടിയ സർഗ്ഗപ്രതിഭകളെയും കേന്ദ്രമന്ത്രി ചടങ്ങിൽ ആദരിക്കും. ഏകദേശം 900 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ചടങ്ങാണ്.
Leave feedback about this