loginkerala breaking-news മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ; ഏഴ് പൂർണ മൃതദേഹങ്ങൾ കണ്ടെത്തി; തിരച്ചിലിന് കടാവർ നായ്കൾ
breaking-news Kerala

മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ; ഏഴ് പൂർണ മൃതദേഹങ്ങൾ കണ്ടെത്തി; തിരച്ചിലിന് കടാവർ നായ്കൾ

തിരുവനന്തപുരം:∙ മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രാവിലെ ഓൺ‌ലൈനായി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായമായി നൽകും. പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും സൗജന്യ ചികിത്സയും നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

അതിനിടെ, ദുരന്തത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ. ഇതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (39) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദർശന്റെയും വാസുദേവന്റെയും സുവിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ബാക്കി ആറ് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ കെഡാവർ നായ്ക്കളെ എത്തിച്ച് തിരച്ചിൽ ആരംഭിച്ചു.

Exit mobile version