breaking-news lk-special

വനിതാ വിദ്യാഭ്യാസ രം​ഗത്ത് സെന്റ് മേരീസ് കോളജ് കൈവരിച്ചത് അപൂർവ്വ നേട്ടം; ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സുരേഷ് ​ഗോപി

തൃശൂർ: ദേശീയ വിദ്യാഭ്യാസ പദ്ധതിയോടൊപ്പം പരമ്പര്യ പഠനത്തിലും ഭാരത സർക്കാർ നൽകുന്നത് നിസ്തുലമായ സംഭാവനയെന്ന് കേന്ദ്ര സഹമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ​ഗോപി. തൃശൂർ സെന്റ് മേരീസ് കോളജിലെ ജൂബിലി ആഘോഷവും ഭാരതീയ വി‍ജ്ഞാന കേന്ദ്രത്തിലെ ബോധായനം പരിപാരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തെ സമ​ഗ്രമായി കാണുന്ന പഠനമാണ് ബോധായനം. വനിതാ വിദ്യാഭ്യാസ രം​ഗത്ത് 80 വർഷം പിന്നിടുന്ന സെന്റ് മേരീസ് കോളജ് രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ചാവറയച്ചന്റെ ഓർമകളും വിദ്യാഭ്യാസ രം​ഗത്ത് നൽകിയ സംഭാവനകളും എടുത്ത് പറഞ്ഞായിരുന്നു സുരേഷ് ​ഗോപി എം.പിയുടെ പ്രസം​ഗം. ചടങ്ങിൽ സുരേഷ് ​ഗോപി എം.പിയെ സെന്റ് മേരീസ് കോളജ് മാനേജ്മെന്റ് ആദരിച്ചു.തൃശൂരിന്റെ ന​ഗര പൈതൃകത്തെ ആസ്പതമാക്കി എഴുത്തുകാരി രാജലക്ഷ്മി മാനാഴി രചിച്ച തൃശൂർ സ്വരൂപം എന്ന പുസ്തകം സുരേഷ് ​ഗോപി എം.പി പ്രകാശനം ചെയ്തു. തൃശൂർ കോർപറേഷൻ കൗൺസിലർ അഡ്വ ജോയ് ബാസ്റ്റ്യൻ ചാക്കോലാ സെന്റ് മേരീസ് കോളജ് പ്രിൻസിപ്പൾ മീന കെ ചെറുവത്തൂർ, കോർപറേറ്റ് മാനേജർ റവറൽ സിസ്റ്റർ സാലീ പി.പി, തുടങ്ങിയവർ സംസാരിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video