തൃശൂർ: ദേശീയ വിദ്യാഭ്യാസ പദ്ധതിയോടൊപ്പം പരമ്പര്യ പഠനത്തിലും ഭാരത സർക്കാർ നൽകുന്നത് നിസ്തുലമായ സംഭാവനയെന്ന് കേന്ദ്ര സഹമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപി. തൃശൂർ സെന്റ് മേരീസ് കോളജിലെ ജൂബിലി ആഘോഷവും ഭാരതീയ വിജ്ഞാന കേന്ദ്രത്തിലെ ബോധായനം പരിപാരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തെ സമഗ്രമായി കാണുന്ന പഠനമാണ് ബോധായനം. വനിതാ വിദ്യാഭ്യാസ രംഗത്ത് 80 വർഷം പിന്നിടുന്ന സെന്റ് മേരീസ് കോളജ് രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ചാവറയച്ചന്റെ ഓർമകളും വിദ്യാഭ്യാസ രംഗത്ത് നൽകിയ സംഭാവനകളും എടുത്ത് പറഞ്ഞായിരുന്നു സുരേഷ് ഗോപി എം.പിയുടെ പ്രസംഗം. ചടങ്ങിൽ സുരേഷ് ഗോപി എം.പിയെ സെന്റ് മേരീസ് കോളജ് മാനേജ്മെന്റ് ആദരിച്ചു.തൃശൂരിന്റെ നഗര പൈതൃകത്തെ ആസ്പതമാക്കി എഴുത്തുകാരി രാജലക്ഷ്മി മാനാഴി രചിച്ച തൃശൂർ സ്വരൂപം എന്ന പുസ്തകം സുരേഷ് ഗോപി എം.പി പ്രകാശനം ചെയ്തു. തൃശൂർ കോർപറേഷൻ കൗൺസിലർ അഡ്വ ജോയ് ബാസ്റ്റ്യൻ ചാക്കോലാ സെന്റ് മേരീസ് കോളജ് പ്രിൻസിപ്പൾ മീന കെ ചെറുവത്തൂർ, കോർപറേറ്റ് മാനേജർ റവറൽ സിസ്റ്റർ സാലീ പി.പി, തുടങ്ങിയവർ സംസാരിച്ചു.

