loginkerala breaking-news പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന രാ​ഹു​ലി​ന്‍റെ സ​ന്ദേ​ശം പു​റ​ത്ത്
breaking-news Kerala

പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന രാ​ഹു​ലി​ന്‍റെ സ​ന്ദേ​ശം പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാം ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി​യെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സ​ന്ദേ​ശം പു​റ​ത്ത്. ത​നി​ക്കെ​തി​രെ നി​ന്ന​വ​ർ​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ചു​കൊ​ടു​ക്കു​മെ​ന്നും പേ​ടി​പ്പി​ക്കാ​ൻ നീ​യെ​ന്ന​ല്ല ലോ​ക​ത്ത് ഒ​രു മ​നു​ഷ്യ​നും നോ​ക്കേ​ണ്ടെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​യു​ന്നു.

താ​ൻ കു​റ്റ​സ​മ്മ​തം ന​ട​ത്താ​നാ​ണ് തി​രു​മാ​നം. അ​ങ്ങ​നെ ഞാ​ൻ മാ​ത്രം മോ​ശ​മാ​കു​ന്ന പ​രി​പാ​ടി ന​ട​ക്കി​ല്ലെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഭീ​ഷ​ണി​യു​ടെ രൂ​പ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​വും രാ​ഹു​ലി​ന്‍റെ​യും പ​രാ​തി​ക്കാ​രി​യു​ടേ​യും ചാ​റ്റു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

നാ​ട്ടി​ൽ വ​ന്നാ​ൽ കു​റെ ആ​ളു​ക​ളു​മാ​യി ഞാ​ൻ നി​ന്‍റെ വീ​ട്ടി​ൽ വ​രും. ദാ​റ്റ്സ് ആ​ൾ. അ​ല്ലാ​തെ ഇ​ങ്ങോ​ട്ടു​ള്ള ഭീ​ഷ​ണി വേ​ണ്ട. എ​ന്ത് പ​റ​ഞ്ഞാ​ലും എ​നി​ക്ക് ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ല. നീ ​ചെ​യ്യു​ന്ന​ത് ഞാ​ൻ താ​ങ്ങും, ബ​ട്ട് നീ ​താ​ങ്ങി​ല്ലെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വെ​ല്ലു​വി​ളി​ക്കു​ന്നു​ണ്ട്.

Exit mobile version