ഛത്തീസ്ഗഢ്: മതപരിവർത്തനം ആരോപിച്ച് 9 ദിവസമായി ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾ ജയിൽ മോചിതരായി. എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. 9 ദിവസം നീണ്ട ജയിൽ വാസങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും ഒടുവിലാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപയുടെ ബോണ്ട് ,ആൾജാമ്യം , രാജ്യം വിട്ട് പോകരുത് എന്നിവയാണ്എന്നിവയോടെയണ് കോടതി മോചനം അനുവദിച്ചിരിക്കുന്നത്.
സിസ്റ്റർ പ്രീതി ഫ്രാൻസിസ്, വന്ദന ജോർജ് എന്നിവരാണ് ജയിൽ മോചിതരാകുന്നത്. സത്യം ജയിച്ചെന്ന് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും കന്യാസ്ത്രീകളുടെ ബന്ധുക്കളും പ്രതികരിച്ചു. ജോൺബ്രിട്ടാസ്, ചാണ്ടി ഉമ്മൻ, ജോസ് കെ മാണി അടക്കമുള്ളവർ കോടതിയക്ക് മുന്നിലുണ്ട്. മതംമാറ്റം , മനുഷ്യക്കടത്ത് എന്നിവ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
നിയമവ്യവസ്ഥയോടുള്ള പൂർണവിശ്വാസമാണ് തെളിയുന്നതെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
ഭരണഘടനയോടുള്ള നന്ദിയും സ്നേഹവുമാണ് അറിയിക്കാനുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു. കേസ് ഒഴിവാക്കി കന്യാസ്ത്രീകളെ കുറ്റവിമുക്തമാക്കണമെന്നതാണ് കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ പ്രതിനിധികളുടെ ആവശ്യം. കന്യാസ്ത്രീകള ജയിലിലടച്ച സംഭവത്തിൽ കടുത്ത പ്രതിഷേധമായിരുന്നു ക്രിസ്ത്യൻ സംഘടനകൾ നടത്തിയത്. രാജ് ഭവനിലേക്കും, സെക്രട്ടറിയേറ്റ് പടിക്കലേക്കും വിവിധ സഭകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.