breaking-news

​ഗോകുലം ​ഗോപാലന് ഓണണറി ഡോക്ടറേറ്റ്

ചെന്നൈ: ശ്രീ ഗോകുലം ​ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ​ഗോകുലം ​ഗോപാലന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ച് വെയിൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ആൻഡ് അഡ്വാൻസ് സ്റ്റഡീസ്. വെയിൽസ് ഇൻസ്റ്റിറ്റ്യൂട്ട് കോൺവക്കേഷനിൽ കേന്ദ്രമന്ത്രി അർജുൻ റാം മേഖ് വാൾ ഡോക്ടറേറ്റ് കൈമാറിയത്. സംവിധായകൻ വെട്രിമാരൻ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്ര അശ്വിൻ എന്നിവരേയും ഡോക്ടറേറ്റ് നൽകി ചടങ്ങിൽ ആദരിച്ചു. ചെന്നെെയിലെ വെയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡിസീന്റെ 16മത് കോൺവക്കേഷനിലാണ് ​ഗോകുലം ​ഗോപാലനെ ഡോക്ടറേറ്റ് നൽകി ആദരിച്ചത്.

സമൂഹത്തിലെ വിവിധ മേഖലകളിൽ നടത്തിയ ഇടപെടലിനാണ് ആദരം. വിദ്യാഭ്യാസം, സാംസ്കാരികം, ആരോ​ഗ്യം, സാമൂഹികക്ഷേമം, മാധ്യമരം​ഗം തുടങ്ങിയ മേഖലകളിൽ നടത്തിയ ഇടപെടലിനാണ് ​ഗോകുലം ​ഗോപാലന് ആദരവിന് അർഹനാക്കിയതെന്ന് വെയിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രോ ചാൻസിലർ ജ്യോതി മുരുകൻ പ്രതികരിച്ചു.

വെയിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനും ചാൻസിലറുമായ െഎസരി ​ഗണേഷ് ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.2047 ആകുമ്പോഴേക്കും രാജ്യം സയൻസ് ആൻഡ് ടെക്നോളജി രം​ഗത്ത് മികവുറ്റ നേട്ടം കൈവരിക്കുമെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video