loginkerala India അടുത്ത അഞ്ച് വർഷം സിഐഎസ്എഫിൽ പ്രതിവർഷം 14,000 പേരെ നിയമിക്കും; വ്യാവസായി മേഖലയിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്രം
India

അടുത്ത അഞ്ച് വർഷം സിഐഎസ്എഫിൽ പ്രതിവർഷം 14,000 പേരെ നിയമിക്കും; വ്യാവസായി മേഖലയിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്രം

ന്യൂഡൽഹി: കേന്ദ്ര സായുധ പൊലീസ് സേനയുടെ അംഗസംഖ്യ 1,62,000 ൽ നിന്ന് 2,20,000 ആയി കൂട്ടാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) തീരുമാനം. രാജ്യം സാമ്പത്തിക വളർച്ച കൈവരിക്കുന്ന ഘട്ടത്തിൽ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഉൾപ്പെടെയുള്ളവയുടെ സുരക്ഷ നിർവഹിക്കുന്ന വ്യവസായ സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) ശക്തി വർധിപ്പിക്കാനാണിത്.

അടുത്ത അഞ്ച് വർഷം സിഐഎസ്എഫിൽ പ്രതിവർഷം 14,000 പേരെ വീതം നിയമിക്കാനാണ് നീക്കം. ഇതുവഴി സേനയിൽ കൂടുതൽ യുവാക്കൾ എത്തുകയും പുതിയ തൊഴിലവസരങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ പുതിയ ഉയരങ്ങൾ താണ്ടുമ്പോൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമയാന മേഖല, തുറമുഖ മേഖല, താപവൈദ്യുത നിലയങ്ങൾ, ആണവ സ്ഥാപനങ്ങൾ, ജലവൈദ്യുത നിലയങ്ങൾ, , ജമ്മു കശ്മീരിലെ ജയിലുകൾ പോലുള്ള നിരവധി നിർണായക മേഖലകളിൽ സിഐഎസ്എഫ് വിന്യാസം ശക്തിപ്പെടുത്തും.

Exit mobile version