കൊച്ചി: യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമർപ്പിച്ച് എക്സൈസ്. ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കും പുറമേ ചായാഗ്രാഹകൻ സമീർ താഹിറും കേസിൽ പ്രതിയാണ്. ഫ്ലാറ്റിൽ ലഹരി ഉപയോഗിച്ചത് സമീർ താഹിറിന്റെ അറിവോടെയാണെന്നും എക്സൈസ് കണ്ടെത്തി. എന്നാൽ സിനിമാ പ്രവർത്തകർക്ക് ലഹരി എത്തിച്ച ഇടനിലക്കാരനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
കോഴിക്കോട് സ്വദേശിയായ നവീനാണ് ലഹരി കൈമാറിയതെന്നായിരുന്നു പ്രതികളുടെ മൊഴി പക്ഷേ, ഇതിന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രലിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായത്. കേസെടുത്ത് ആറുമാസം പിന്നിടുമ്പോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
