റിലയൻസ് ഫൗണ്ടേഷൻ പോസ്റ്റ് ഗ്രാജുവേറ്റ് സ്കോളർഷിപ്പുകൾ 2024-25 ഫലങ്ങൾ പ്രഖ്യാപിച്ചു
കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ പോസ്റ്റ് ഗ്രാജുവേറ്റ് സ്കോളർഷിപ്പുകൾ 2024-25 ഫലങ്ങൾ പ്രഖ്യാപിച്ചു. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിഭകളെ പരിപോഷിപ്പിക്കാനുള്ള റിലയൻസ് ഫൗണ്ടേഷന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ദേശീയ ശാസ്ത്ര ദിനത്തിലാണ് ഫലങ്ങൾ പ്രഖ്യാപിച്ചത്. എഞ്ചിനീയറിംഗ്, ടെക്നോളജി, എനർജി , ലൈഫ് സയൻസസ് എന്നിവയിൽ ഇന്ത്യയിലെ 100 മികച്ച ഒന്നാം വർഷ ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് റിലയൻസ് ഫൗണ്ടേഷൻ പോസ്റ്റ് ഗ്രാജുവേറ്റ് സ്കോളർഷിപ്പുകൾ നൽകുന്നത്. ഈ സ്കോളർഷിപ്പുകൾ സാമ്പത്തിക സഹായം, മെന്റർഷിപ്പ്, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, ഗവേഷണത്തിലേക്കും വ്യവസായ എക്‌സ്‌പോഷറിലേക്കും