പുതുപ്പള്ളി പോര് അവസാന ലാപ്പിൽ; പ്രധാനനേതാക്കൾ മണ്ഡലത്തിലെത്തും; ബിജെപി സ്ഥാനാർത്ഥിയായി അനിൽ ആന്റണി ഇറങ്ങും
പുതുപ്പള്ളിയിൽ കൊട്ടിക്കലാശത്തിൽ ദിനങ്ങൾ അടുത്തു. മറ്റന്നാളാണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചു കൊണ്ടുള്ള കൊട്ടിക്കലാശം. അതിനുമുൻപ് പരമാവധി വോട്ടർമാരെ കണ്ട് പ്രചാരണം കൊഴുപ്പിക്കാനുള്ള നീക്കത്തിലാണ് മുന്നണികൾ. വാകത്താനം പഞ്ചായത്തിൽ ഇന്ന് ചാണ്ടി ഉമ്മാന്റെ വാഹന പര്യടനം നടക്കും. തുടർന്ന് യുഡിഫ് സ്ഥാനാർത്ഥ ചാണ്ടി ഉമ്മാന്റെ വാഹന പ്രചാരണം ഇന്ന് സമാപിക്കും. കൂടാതെ യുഡിഫ് ക്യാമ്പയിനിൽ പ്രചാരണത്തിനായി മുൻ മുഖ്യമന്ത്രി എ.കെ ആന്റണിയും ഇന്ന് എത്തും. തുടർന്ന് പുതുപ്പള്ളിയിലും അയർകുന്നത്തുമുള്ള രണ്ടു പൊതുയോഗങ്ങളിലും എ.കെ ആന്റണി പങ്കെടുക്കും. ശേഷം നാളെ ശശി തരൂരിന്റെ റോഡ് ഷോയും