archive Politics

അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം: അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി പോലീസ്

പുതുപ്പള്ളി: സൈബർ അധിക്ഷേപത്തിനെതിരെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന്‍ നൽകിയ പരാതിയിൽ പോലീസ് മൊഴിയെടുത്തു. പൂജപ്പുര പോലീസാണ് പുതുപ്പള്ളിയിലെ വീട്ടിലെത്തി മൊഴിയെടുത്തത്. ഇടത് സംഘടനാ പ്രവര്‍ത്തകനും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പരാതി നൽകിയതിനുപിന്നാലെ തന്നെ പോലീസ് കേസെടുത്തിരുന്നു. പരാതിക്കു പിന്നാലെ നന്ദകുമാര്‍ ക്ഷമാപണം നടത്തിയിരുന്നു.  പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെയാണ് അച്ചു ഉമ്മന്റെ ജോലിയും വസ്ത്രധാരണവും സാമ്പാദ്യവുമൊക്കെ ഉയര്‍ത്തിയുള്ള അധിക്ഷേപം സൈബര്‍ ഇടങ്ങളില്‍ സജീവമായത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി

Read More
archive Politics

സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയ വിഷയം; സര്‍ക്കാരിനെയും സര്‍വകലാശാലയെയും പരിഹസിക്കുന്ന നടപടിയെന്ന് ജയരാജൻ

കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയ വിഷയത്തിൽ പ്രതികരണവുമായി  എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. സര്‍ക്കാരിനെയും സര്‍വകലാശാലയെയും പരിഹസിക്കുന്ന നടപടിയെന്ന് ജയരാജൻ പ്രതികരിച്ചു. പാർട്ടിക്കോ കെ കെ ശൈലജയ്ക്കോ ഇതേക്കുറിച്ച് അറിയില്ല. ഒരു സിലബസിലും ഇടതുപക്ഷ മുന്നണി ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരാണ് ഇത് ചെയ്തത് എന്ന് സര്‍വകലാശാല പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 145K Share Facebook

Read More
archive Politics

ഗാന്ധിജിക്കും ബി. ആർ. അoബദ്കർ ക്കും ഒപ്പം മുൻ മന്ത്രി കെ.കെ ശൈലജയുടെ ആത്മകഥയും കണ്ണൂർ സർവ്വകലാശാല ഇംഗ്ലീഷ് പിജി സിലബസ്സിൽ

കണ്ണൂർ സർവ്വകലാശാലയിൽ പുതുതായി നിലവിൽവന്ന  പിജി  സിലബസിൽ എം എ ഇംഗ്ലീഷ് കോഴ്സിലാണ്  സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ. കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയി രിക്കുന്നത്. “മൈ ലൈഫ് ആസ് എ കോമ്രേഡ് ” എന്ന പേരിൽ കൊച്ചിൻ ബിനാലെയുടെ CEO ആയ മഞ്ജു സാറ രാജനാണ് കെ. കെ. ശൈലജയുടെ  ആത്മകഥ രചിച്ചത്.  ഗവർണറുടെ അനുമതിയില്ലാതെ  വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ രൂപീകരിച്ച പഠന ബോർഡ് കോടതി റദ്ദാക്കിയതിനെ തുടർന്ന് യൂണിവേഴ്സിറ്റിയിൽ  പഠനബോർഡ് നിലവിലില്ല.വിസി

Read More
archive Politics

പരിഹാസവുമായി ഡിവൈഎഫ്ഐ

മലപ്പുറത്ത് തുവ്വൂരിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് വിഷ്ണുവിന്‍റെ വീട്ടിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്.   ഈ കേസും യൂത്ത് കോൺഗ്രസ്‌,മാത്യു കുഴൽനാടനെ ഏൽപ്പിക്കുന്നതാവും ഉചിതമെന്നും  പോക്സോ കേസ് പ്രതിയെ രക്ഷപ്പെടുത്താൻ കാണിച്ച ജാഗ്രതയും, എസ് എഫ് ഐ നേതാവ് സഖാവ് ധീരജിനെ കൊലപെടുത്തിയ നിഖിൽ പൈലിയെ സംരക്ഷിച്ച രീതിയും ഇതിലും അവലംബിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഈ സംഭവത്തിൽ മാധ്യമങ്ങൾക്കാണ് നഷ്ടം.. ഏതെങ്കിലും ഡിവൈ എഫ് ഐ യൂണിറ്റ്

Read More
archive Politics

ഓണവിപണിയിലെ ലഹരിക്കച്ചവടത്തിന് തടയാൻ എക്‌സൈസ്

സംസ്ഥാനത്ത് ഓണം വിപണി ലക്ഷ്യമിട്ടുള്ള ലഹരിക്കടത്ത് തടയാൻ  എക്‌സൈസ് വകുപ്പ്. ഇതിന് വേണ്ടി സംസ്ഥാനത്ത് ഉടനീളം  സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തും.  അന്യസംസ്ഥാനത്ത് നിന്നും സംസ്ഥാനത്ത് എത്തുന്ന ബസുകളിലും , ട്രെയിനുകളിലും പരിശോധന വ്യാപകമാക്കി. ലഹരിവസ്തുക്കൾ പിടികൂടാൻ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെയാണ് എക്‌സൈസിന്റെ പരിശോധന. പൊലീസ് നായ സംശയംപ്രകടിപ്പിക്കുന്ന ബാഗുകൾ തുറന്ന് പരിശോധിക്കും. 145K Share Facebook

Read More
archive Politics

ഭക്ഷ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസുമായി പ്രതിപക്ഷം

വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിനെതിരെ എം വിന്‍സെന്റ് എം.എല്‍.എ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. സപ്ലൈകോ  ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ്  പറഞ്ഞത് തെറ്റാണെന്നും സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിക്കുവാന്‍  തയ്യാറാണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു.  എന്നാല്‍, അന്ന് തന്നെ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ നേരിട്ട് സന്ദര്‍ശിച്ച ദൃശ്യമാധ്യമങ്ങള്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ

Read More
archive Politics

പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻമന്ത്രി

സർക്കാരിലെ വികസന പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന് മുഖ്യമന്ത്രി ഉൾപ്പെടുള്ളവർ പറയുന്ന പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പൊതുമരാമത്ത് മന്ത്രി  മന്ത്രി ജി സുധാകരന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ പറ്റി എവിടെയും പറയുന്നില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പ്.  ഈ മാസം 24ന് ആലപ്പുഴ ബൈപ്പാസിനോട് ചേർന്നുള്ള ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കുകയാണ്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകളിൽ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, എ.എം ആരിഫ്

Read More
archive Politics

ബിജെപി സംസ്ഥാന ന്യൂനപക്ഷ നേതൃയോഗം സംഘടിപ്പിച്ചു

ബിജെപി സംസ്ഥാന ന്യൂനപക്ഷ നേതൃയോഗം സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണിപ്പൂരിൻ്റെ പേരിൽ കേരളത്തിൽ ഇടത്-വലത് മുന്നണികൾ നടത്തിയ വ്യാജപ്രചരണം ക്രൈസ്തവ സമൂഹം തള്ളിക്കളഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ നടന്നത് വർഗീയ കലാപമല്ലെന്നും ഗോത്രവർഗകലാപമാണെന്നും സംസ്ഥാനത്തെ സിപിഎം സെക്രട്ടറിക്ക് പോലും സമ്മതിക്കേണ്ടി വന്നു.  വിദ്വേഷ പ്രചരണങ്ങളിൽ വശംവദരാകാതെ സത്യം തുറന്നു പറഞ്ഞ ക്രൈസ്തവ പുരോഹിതരോട് ബിജെപി നന്ദി പറയുന്നു. കോൺഗ്രസ് ഭരിച്ച 1993 ൽ 16 മാസം നീണ്ടു നിന്ന കലാപത്തിൽ 750 പേരാണ് കൊല്ലപ്പെട്ടത്.

Read More
archive Politics

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പട്ടിക: അതൃപ്തിയുള്ളവരെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പട്ടികയില്‍ അതൃപ്തിയുള്ളവരെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്. പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവായി മാത്രം ഉള്‍പ്പെടുത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച രമേശ് ചെന്നിത്തലയോട് നേരിട്ട് സംസാരിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കോണ്‍ഗ്രസിന്റെ അടുക്കള കാര്യങ്ങള്‍ ഞങ്ങള്‍ തന്നെ പരിഹരിക്കും. അതില്‍ മറ്റാരും ഇടപെടേണ്ടയെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.ദേശീയ നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തിന് ഒപ്പവും ചെന്നിത്തല ഉറച്ചു നില്‍ക്കുമെന്നും വി.ഡി സതീശനും പറഞ്ഞു. പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍, ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ദേശീയ നേതാക്കളും വിഷയത്തില്‍ ഇടപെടുന്നുണ്ട്. പരസ്യ വിവാദം

Read More
archive Politics

അപകീർത്തി കേസിൽ രാഹുലിന്റെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കും

ഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസില്‍ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. സിജെഎം കോടതിയുടെ വിധിക്കെതിരെയാണ് രാഹുല്‍ അപ്പീല്‍ നല്‍കിയത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍.പി മൊഗേരയുടെ കോടതിയില്‍ പതിനൊന്നാമത്തെ കേസാണിത്. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. തൂടർന്ന് മാര്‍ച്ച് 23ന് കോടതി രാഹുലിനെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചു. ശിക്ഷ സ്‌റ്റേ ചെയ്‌തെങ്കിലും വിധിക്ക് സ്‌റ്റേ ലഭിക്കാത്തതിനാല്‍ രാഹുലിന് ലോക്‌സഭാംഗത്വം നഷ്ടമായി. എന്നാല്‍, സുപ്രീംകോടതി സ്‌റ്റേ

Read More