archive Politics

പുരാവസ്തു തട്ടിപ്പ് കേസ്; കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് ഇ.ഡി നോട്ടീസ്

പുരാവസ്തു തട്ടിപ്പ് കേസിൽ കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന് ഇ.ഡി നോട്ടീസ്. ഈയാഴ്ച ചോദ്യം ചെയ്യലിന്  ഹാജരാകാനാണ് നോട്ടീസ്. ഐജി ലക്ഷ്മൺ, മുൻ ഡിഐജി  എസ് സുരേന്ദ്രൻ എന്നിവരെയും ചോദ്യം ചെയ്യും.  തിങ്കളാഴ്ച ഐ ജി ലക്ഷ്മണിനെയും, ബുധനാഴ്ച എസ് സുരേന്ദ്ര നെയും ചോദ്യം ചെയ്തേക്കും. ഐജി ജി ലക്ഷ്മണിനോട് 11-ാം തീയതിയും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യ  പ്രശ്നങ്ങളെ തു‌ടർന്ന് ചികിത്സ തുടരുന്ന സാഹചര്യത്തിൽ ഹാജരാകാൻ കഴിയില്ല എന്ന് അദ്ദേഹം

Read More
archive Politics

പ്ലസ്ടു കോഴ; കെ. എം. ഷാജിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

ന്യൂഡല്‍ഹി- പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. 2014ല്‍ കണ്ണൂര്‍ അഴീക്കോട് ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെയാണ് ഇ

Read More
archive Politics

രാഹുല്‍ ഗാന്ധിക്ക് അപ്പീല്‍ കോടതിയുടെ ജാമ്യം

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. വിചാരണ കോടതി അനുവദിച്ച പത്തു ദിവസത്തെ ജാമ്യം ഏപ്രില്‍ 13 വരെ നീട്ടി നല്‍കുകയാണ് കോടതി ചെയ്തത്. കേസ് ഏപ്രില്‍ 13ന് അടുത്തതായി പരിഗണിക്കുമ്പോഴായിരിക്കും അപ്പീല്‍ ഫയലില്‍ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. വിചാരണ കോടതി വിധി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ടാണ് ഇന്ന് അപ്പീല്‍ നല്‍കിയത്. അപ്പീലിനൊപ്പം രണ്ട് അപേക്ഷകളും ഉണ്ട്. ആദ്യത്തേത് ശിക്ഷാവിധി സസ്‌പെന്‍ഷന്‍ ചെയ്യുന്നതിനുള്ള

Read More
archive Politics

വൈക്കം സത്യാഗ്രഹത്തിന്‍റെ ആഘോഷ പരസ്യത്തില്‍ എംഎല്‍ എ സി കെ ആശയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ സിപിഐ രംഗത്ത്

കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്‍റെ ആഘോഷ പരസ്യത്തില്‍ എംഎല്‍ എ സി കെ ആശയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ സിപിഐ കോട്ടയം ജില്ല സെക്രട്ടറി വി ബി ബിനു രംഗത്ത്.പി ആർ ഡി നൽകിയ പരസ്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പരാതി ഉണ്ട്.പരസ്യത്തിൽ സി.കെ. ആശയുടെ പേര് ഉണ്ടാകേണ്ടതായിരുന്നു.പിആർഡി കാണിച്ചത് അംഗീകരിക്കാൻ കഴിയില്ല.സർക്കാരിനെ പരാതി അറിയിച്ചു.പരിപാടിയിൽ എംഎൽഎയ്ക്ക് അർഹമായ പ്രാതിനിധ്യം കിട്ടിയെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.പി ആർ ഡി തെറ്റ് തിരുത്തിയേ മതിയാകു.ആര് വകുപ്പ് കൈകാര്യം ചെയ്യുന്നു എന്നതല്ല തെറ്റ് ഉണ്ടെങ്കിൽ

Read More
archive Politics

രാഹുല്‍ ഗാന്ധി സൂറത്ത് കോടയില്‍ നാളെ അപ്പീല്‍ നല്‍കും, നേരിട്ട് ഹാജരാകും

ന്യൂഡല്‍ഹി-  ‘മോദി’ പരാമര്‍ശത്തില്‍ തടവുശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും.  സൂറത്ത് സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കുക. സെഷന്‍സ് കോടതിയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസില്‍ സൂറത്ത് വിധിക്കെതിരെ ഏപ്രില്‍ അഞ്ചിന് മുമ്പ് അപ്പീല്‍ സമര്‍പ്പിക്കുമന്ന് അറിയിച്ചിരുന്നു. ‘എല്ലാ മോഷ്ടാക്കള്‍ക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമര്‍ശം മോദി വിഭാഗത്തിന് അപകീര്‍ത്തിയുണ്ടാക്കിയതിന്റെ പേരിലാണു രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 2

Read More
archive Politics

എന്റെ പ്രതിച്ഛായ തകർക്കാൻ നിരന്തര ശ്രമം’: രാഹുലിനെതിരെ വിമർശനവുമായി മോദി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നുവെന്നും ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ളവരുടെ സഹായം ഇതിനു ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത ശേഷം റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ നടന്ന പൊതുസമ്മേളനം അഭിസംബോധന ചെയ്യുകയായിരുന്നു മോദി.   ‘‘2014 മുതൽ നമ്മുടെ രാജ്യത്ത് ചിലരുണ്ട്. പരസ്യമായി സംസാരിക്കുകയും മോദിയുടെ പ്രതിച്ഛായ തകർക്കുമെന്ന് ദൃഢനിശ്ചയം പ്രഖ്യാപിക്കുകയും ചെയ്ത

Read More
archive Politics

സ്വപ്‌നാ സുരേഷിനെതിരെ എം വി ഗോവിന്ദന്‍ കോടതിയിലേക്ക്, അടുത്ത ആഴ്ച പരാതി നല്‍കും

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കോടതിയിലേക്ക്. വക്കീല്‍ നോട്ടീസിന് മറുപടി നല്‍കാത്ത സാഹചര്യത്തില്‍ അടുത്താഴ്ച കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനം. ഇപ്പോള്‍ തിരുവനന്തപുരത്തുള്ള എം വി ഗോവിന്ദന്‍ അടുത്ത ആഴ്ച കണ്ണൂരിലെത്തിയ ശേഷം നേരിട്ട് കോടതിയില്‍ ഹാജരായി സ്വപ്‌ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യും. വിജേഷ് പിള്ളക്കെതിരെയും കേസ് ഫയല്‍ ചെയ്യും. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞെന്ന് കാട്ടി വിജേഷ് പിള്ള തന്നെ സമീപിച്ചെന്ന

Read More
archive Politics

പിണറായിയും താനും രണ്ടു ശരീരവും ഒരു മനസ്സുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

കേരള മുഖ്യമന്ത്രി പിണറായി വിജയനും താനും രണ്ട് ശരീരങ്ങളാണെങ്കിലും ചിന്ത കൊണ്ട് ഒന്നാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വൈക്കം സത്യഗ്രഹ സമരശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി. മലയാളത്തിലായിരുന്നു എം.കെ സ്റ്റാലിന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ദ്രാവിഡ ഭാഷ കുടുംബത്തില്‍പ്പെട്ട മലയാളം സംസാരിക്കുന്ന കേരളത്തിലെ പ്രിയ സഹോദരീ സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്ത അദ്ദേഹം പരിപാടി സംഘടിപ്പിച്ചതിന് തമിഴ് മക്കളുടെ പേരില്‍ നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി. വൈക്കത്ത് വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും

Read More
archive Politics

സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വിഭാഗീയത; കുട്ടനാട്ടില്‍ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് പരിക്ക്

ആലപ്പുഴ: സിപിഎം വിഭാഗീയതയുടെ പേരില്‍ കുട്ടനാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാമങ്കരി ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശരവണന്‍ എന്നിവര്‍ക്കാണ് പരിക്ക് ഏറ്റത്. ഇവരെ  സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ 5പേര്‍ പൊലീസ് കസ്റ്റഡിയില്‍ ആയിട്ടുണ്ട്. 145K Share Facebook

Read More
archive Politics

ഗവർണർ നടപ്പാക്കുന്നത്‌ സംഘ്‌പരിവാർ അജണ്ട : എം. വി ഗോവിന്ദൻ

ജനാധിപത്യ രീതിയിലൂടെ അധികാരത്തിൽ വരാൻ കഴിയില്ല എന്ന്‌ മനസിലാക്കിയ ശക്തികൾ ചാൻസലർ പദവിയിലൂടെ വഴിവിട്ട നീക്കങ്ങൾ നടത്തുകയാണ്‌ എന്നും അദ്ദേഹം പറഞ്ഞു തിരുവനന്തപുരം : ഗവർണർ നടപ്പാക്കുന്നത്‌ സംഘ്‌പരിവാർ അജണ്ടയാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. ചാൻസലർ പദവി ദുരുപയോഗം ചെയ്യുകയാണ്‌. ഗവർണറുടെ വഴിവിട്ട നീക്കങ്ങൾക്കെതിരെ എൽഡിഎഫ്‌ പ്രക്ഷോഭം സംഘടിപ്പിക്കും. നവംബർ 15ന് രാജ്ഭവന്റെ മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ്‌ എൽഡിഎഫ്‌ തീരുമാനം. മുഖ്യമന്ത്രിയടക്കമുള്ള മുതിർന്ന എൽഡിഎഫ് നേതാക്കൾ രാജ്ഭവന് മുന്നിലെ പ്രതിഷേധ

Read More