പ്രധാനമന്ത്രിയെ കണ്ട് മകളുടെ വിവാഹം ക്ഷണിച്ച് സുരേഷ് ഗോപിയും കുടുംബവും
സകുടുംബം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് നടനും മുന്‍ എം പിയുമായ സുരേഷ് ഗോപി. ഭാര്യ രാധിക നായര്‍ക്കും മകള്‍ ഭാഗ്യ സുരേഷിനുമൊപ്പമാണ് സുരേഷ്ഗോപി മോദിയെ സന്ദര്‍ശിച്ചത്. സഹോദരന്‍ സുഭാഷ് ഗോപി , ഭാര്യ റാണി എന്നിവരും സുരേഷ് ഗോപിക്കൊപ്പം പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘MODI, the Family Man.. PARIVAROM ki NETA’ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നല്‍കുന്നതിന്റെ ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ സ്റ്റോറിയായി
