archive news

പ്രഫ. എം.കെ.സാനുവിന്റെ ഭാര്യ എന്‍. രത്നമ്മ നിര്യാതയായി

കൊച്ചി: പ്രഫ. എം.കെ.സാനുവിന്റെ ഭാര്യയും, തിരുകൊച്ചി സംസ്ഥാനത്തെ മുന്‍ ആരോഗ്യ വകുപ്പ മന്ത്രി വി. മാധവന്‍ വക്കീലിന്റെ മകളുമായ എന്‍. രത്‌നമ്മ (90) അന്തരിച്ചു. എറണാകുളം കാരക്കാമുറി ആശാരി ലെയിനിലെ വീട്ടില്‍ വച്ചായിരുന്നു ആയിരുന്നു അന്ത്യം. മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും.

മക്കള്‍: എം.എസ്.രഞ്ജിത് (റിട്ട.ഡപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്), എം.എസ്.രേഖ, ഡോ.എം.എസ്.ഗീത (ഹിന്ദി വിഭാഗം റിട്ട.മേധാവി, സെന്റ് പോള്‍സ് കോളജ്, കളമശേരി), എം.എസ്.സീത (സാമൂഹ്യക്ഷേമ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ), എം.എസ്.ഹാരിസ് (മാനേജര്‍, എനര്‍ജി മാനേജ്‌മെന്റ് സര്‍വീസസ്, ദുബായ്).

മരുമക്കള്‍: സി.വി.മായ, സി.കെ.കൃഷ്ണന്‍ (റിട്ട.മാനേജര്‍, ഇന്ത്യന്‍ അലുമിനിയം കമ്പനി), അഡ്വ.പി.വി.ജ്യോതി (റിട്ട.മുനിസിപ്പല്‍ സെക്രട്ടറി), ഡോ.പ്രശാന്ത് കുമാര്‍ (ഇംഗ്ലിഷ് വിഭാഗം മുന്‍ മേധാവി, കാലടി സംസ്‌കൃത സര്‍വകലാശാല), മിനി (ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍, ദുബായ്).

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field