നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ച് ഹണി റോസ്
കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ച് ഹണി റോസ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഹണി റോസ് പ്രതികരിക്കുന്നു. തന്നെ ഏറെ നാളായി വേട്ടയാടുകയാണ്. ക്ഷമിക്കാവുന്നതിന്റെ പരമാവധി താന്‍ ക്ഷമിച്ചെന്നും ഹണി റോസ് പ്രതികരിച്ചു. തന്റെ കുടുംബം അടക്കം വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോയത്. എല്ലാ കാര്യങ്ങളും താന്‍ വ്യക്തമായി മജിസ്‌ട്രേറ്റ് മുന്‍പാകെ പറഞ്ഞിട്ടുണ്ടെന്നും ഹണി റോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. അതേ സമയം ലൈംഗികാതിക്രമക്കേസില്‍ ബോബി ചെമ്മണ്ണൂര്‍ 14 ദിവസം റിമാന്‍ഡിലായി. എറണാകുളം ഫസ്റ്റ്
