വൈറ്റിലയിൽ യുവതിയെ കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളിയ കേസ്; കൊച്ചി സ്വദേശി പിടിയിൽ ; നിർണായകമായത് സിസി ടിവി ദൃശ്യങ്ങൾ
കൊച്ചി: വൈറ്റിലയിൽ യുവതിയെ കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളിയ കേസിൽ പ്രതി പിടിയിൽ. പൊന്നരുന്നി സ്വദേശി ഷാജിയാണ് കസ്റ്റഡിയിലായത്. ഇന്ന് പുലർച്ചയാണ് യുവതിയുടെ മൃതദേഹം ട്രാക്കിൽ കണ്ടത്. മരട് പൊലീസാണ് അന്വേഷണം നടത്തിയത്. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. രാവിലെ യുവതിയുമായി കാറിലെത്തിയ ഷാജി പിന്നീട് മണിക്കൂറുകൾക്ക് ശേഷം ഒറ്റയ്ക്കാണ് നടന്ന് പോയതെന്ന് സി.സി ടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായി. പ്രതിയുടെ വസ്ത്രത്തിൽ രക്തക്കറകളുടെ സാന്നിധ്യവും പോലീസിന്റെ കണ്ടെത്തിയിരുന്നു. കോട്ടയം സ്വദേശി സുധയാണ്
