വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കി; കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചു;കോട്ടയം നഴ്സിംഗ് കോളജിലെ ക്രൂര റാഗിംഗ്; അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ
ഗാന്ധിനഗര്‍: കോട്ടയം ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിംഗ് കോളജിലെ റാഗിംഗ് പരാതിയില്‍ അഞ്ച് വിദ്യാർഥികള്‍ അറസ്റ്റില്‍. മൂന്നാം വര്‍ഷ വിദ്യാർഥികളായ വിവേക്, രാഹുൽ രാജ്, ജീവ, സാമുവൽ ജോൺ, റിജിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് ഇവരെ ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നാം വര്‍ഷ വിദ്യാർഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലാണ് നടപടി. അറസ്റ്റ് ചെയ്ത വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്തു. റാഗിംഗ് വിരുദ്ധ നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ്
