ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന മോഹന്‍ ഭാഗവതിന്റെപ്രസ്താവന ദേശവിരുദ്ധം; കേസെടുക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി
കൊച്ചി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ മുഴുവന്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്ത്യയ്ക്ക് 1947-ല്‍ സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന പ്രസ്താവനയിലൂടെ മോഹന്‍ ഭാഗവത്സ്വാതന്ത്ര്യ സമര സേനാനികളെയും രക്തസാക്ഷികളെയും അപമാനിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.ആര്‍എസ്എസും ബിജെപിയും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തവരാണ്.അവരുടെ തനിനിറം ഈ പ്രസ്താവനയിലൂടെ പുറത്തുവന്നു. തീര്‍ത്തും ദേശവിരുദ്ധമായ ഈ പ്രസ്താവനയിന്മേല്‍ കേസെടുക്കേണ്ടതുണ്ട്. രാജ്യത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ മൊത്തം അവഹേളിക്കുന്ന ഈ പ്രസ്താവന സംബന്ധിച്ച് പ്രധാനമന്ത്രി മോദിക്ക് എന്താണ് പറയാനുള്ളത്? ഭരണഘടനയെ പോലും തള്ളിപ്പറയുന്ന പ്രസ്താവനയില്‍ ബിജെപി മറുപടി പറയണമെന്നും വേണുഗോപാല്‍