ഇനി വേനലവധിയില്ല, മഴയവധി: സ്കൂൾഅവധിയ്ക്ക് മാറ്റം ശുപാർശ ചെയ്ത് മന്ത്രി അപ്പുപ്പൻ
തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിലെ മദ്ധ്യവേനലവധിക്കാലം മാറ്റണോ എന്നകാര്യത്തിൽ ചർച്ചകൾക്ക് തുടക്കമിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലവിൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് മദ്ധ്യവേനലവധിക്കാലം. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് . അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലായ് മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ അവധിക്കാലം കനത്ത മഴയുള്ള ജൂൺ, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം