ട്രാക്കിൽ മരം വീണു; ആലപ്പുഴ – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
ആലപ്പുഴ: ട്രാക്കിൽ മരം വീണതിനെ തുടർന്ന് ആലപ്പുഴ – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം അരൂർ കെൽട്രോണിന് സമീപമാണ് ട്രാക്കിലേക്ക് മരം വീണത്. ഇതോടെ ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ – ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിലും ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് തുറവൂർ സ്റ്റേഷനിൽ പിടിച്ചിട്ടു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുകയാണ്. 145K Share Facebook