63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം തൃശൂരിന് സ്വന്തം; രണ്ടാം സ്ഥാനത്ത് പാലക്കാട്
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം തൃശൂര്‍ തൂക്കി. 1008 പോയിന്റുമായാണ് തൃശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്.പാലക്കാടിനാണ് രണ്ടാം സ്ഥാനം. കണ്ണൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്ളുകളിൽ ആലത്തൂർ ഗുരുകുലം എച്ച്എസ്എസ് പന്ത്രണ്ടാം തവണയും ചാന്പ്യൻമാരായി. നാലുദിവസമായി മുന്നിട്ടു നിന്ന കണ്ണൂരിനെ മലർത്തിയടിച്ചാണ് തൃശൂർ കപ്പുയർത്തുന്നത്. കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്നു വൈകിട്ട് അഞ്ചിനു പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്,