കാരള്‍ പാടാന്‍ അനുവദിച്ചില്ല, സുരേഷ് ഗോപി വിളിച്ചിട്ടും രക്ഷയില്ല; പള്ളിയിലെ ക്രിസ്തുമസ് ആഘോഷം പൊലീസ് കലക്കി
ചാവക്കാട്: എസ്.ഐയുടെ പിടിവാശിയില്‍ പള്ളിയിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ മുടക്കിയെന്ന് പരാതി.പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷമാണ് പൊലീസ് തടഞ്ഞത്. സംഭവത്തില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തി. ഇന്നു പുലര്‍ച്ചെ നടന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടിട്ട് പോലും പൊലീസ് അനുസരിച്ചില്ലെന്ന് പരാതി. പള്ളി അങ്കണത്തില്‍ രാത്രി ഒന്‍പതോടെ തുടങ്ങാനിരുന്ന കാരള്‍ ഗാനം പാടാന്‍ പൊലീസ് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ആരംഭിച്ചത്. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് ചാവക്കാട് എസ്ഐ വിജിത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. എന്നാല്‍, ഇതു വിശ്വാസികള്‍