മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ
റീട്ടെയ്ൽ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് അംഗീകാരം ; റീട്ടെയ്ൽ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന അംഗീകാരമാണ് റീട്ടെയ്ൽ കോൺഗ്രസ് 2025ൽ നന്ദകുമാറിനെ തേടിയെത്തിയത് ദുബായ് : മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഷോപ്പിങ്ങ് സെന്ററുകളുടെയും റീട്ടെയ്ൽ കേന്ദ്രങ്ങളുടെയും കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിങ്ങ് സെന്റേർസ് ആൻഡ് റീട്ടെയ്ലേർസ് (MESCR), മിന മേഖലയിലെ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ ആയി വി നന്ദകുമാറിനെ തെരഞ്ഞെടുത്തു. ദുബായിൽ നടന്ന റീട്ടെയ്ൽ കോൺഗ്രസ് മിന 2025ലായിരുന്നു
