ആരാധകരെ ആവേശത്തിലാക്കിച്ച് ‘പുഷ്പ 2: ദി റൂൾ’ ഒരു ദിവസം മുമ്പേ എത്തും
ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുന്റെ “പുഷ്പ 2: ദി റൂൾ” ഡിസംബർ 6 ന് റിലീസ് ചെയ്യാനിരിക്കെ ഒരു ദിവസം മുന്നോടിയായി ഡിസംബർ 5-നാണ് ചിത്രം ലോകവ്യാപകമായി എത്തുന്നതെന്ന് പുതിയ പോസ്റ്റർ സൂചിപ്പിക്കുന്നു. കയ്യിൽ റിവോൾവർ പിടിച്ചുള്ള അല്ലു അർജുന്റെ കരുത്തുറ്റ പോസ്റ്റർ, താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ റിലീസ് ചെയ്തതോടെ ആരാധകർ വലിയ ആഘോഷത്തിലാണ്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ദേവി ശ്രീ പ്രസാദ് നിർവഹിക്കുന്നു. റിലീസിന് മുമ്പേ ചിത്രത്തിന്റെ പ്രീറിലീസ്