ഒടിടിയിൽ റിലീസ് ചെയ്തിട്ടും തിയറ്ററുകളിൽ പ്രദർശനം തുടർന്ന് ഓഫീസർ ഓൺ ഡ്യൂട്ടി
ഒടിടിയിൽ റിലീസ് ചെയ്തിട്ടും തിയറ്ററുകളിൽ പ്രദർശനം തുടർന്ന് കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി. അഞ്ചാം വാരത്തിൽ നാല്പതിലധികം തിയറ്ററുകളിലാണ് ചിത്രം പ്രദർശനം തുടരുന്നതെന്ന് കുഞ്ചാക്കോ ബോബൻ അറിയിച്ചു. നെറ്റ്ഫ്ലിക്സിലാണ് ഓഫീസർ ഓൺ ഡ്യൂട്ടി സ്ട്രീമിംഗ് ചെയ്യുന്നത്. നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്,