ഇനി ഏറ്റവും മികച്ച വിലയിൽ ഷോപ്പിങ്ങ്, കൈനിറയെ സമ്മാനങ്ങളും ; ലുലു സൗഭാഗ്യോത്സവത്തിന് തുടക്കമായി
കൊച്ചി: ഏറ്റവും മികച്ച വിലയിൽ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി ലുലു സൗഭാഗ്യോത്സവത്തിന് കേരളത്തിലുടനീളമുള്ള എല്ലാ ലുലു ഹൈപ്പർമാർക്കറ്റിലും, ലുലു ഡൈ്ലികളിലും തുടക്കമായി. ഓണക്കാല ഷോപ്പിങ്ങ് മികവുറ്റതാക്കാൻ അവസരം ഒരുക്കുന്നതോടൊപ്പം ആകർഷകമായ സമ്മാനങ്ങളും ഷോപ്പിങ്ങിലൂടെ നേടാം. ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 18 കിയ സോനറ്റ് കാറുകളും, കൈനിറയെ സ്വർണ നാണയങ്ങളും, ടിവി, മൊബൈൽ ഫോണുകൾ, മറ്റ് നിരവധി സമ്മാനങ്ങളുമാണ്. സെപ്റ്റംബർ 7 വരെ സൗഭാഗ്യോത്സവം ഓഫർ തുടരും. ഹൈപ്പർ മാർക്കറ്റ്, കണക്ട് , ഫാഷൻ, സെലിബ്രേറ്റ് ഉൾപ്പടെയുള്ള