ലുലു മാളില്‍ കാര്‍ഗില്‍ വിജയോത്സവ്
തിരുവനന്തപുരം : കാര്‍ഗില്‍ യുദ്ധ വിജയത്തിന്‍റെ 24ആം വാര്‍ഷികത്തില്‍ വിജയോത്സവ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ലുലു മാളും പാങ്ങോട് സൈനിക കേന്ദ്രവും. മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തിലുള്‍പ്പെടെ സൈനിക ആയുധങ്ങളുടെയും വാഹനങ്ങളുടെയും വിപുലമായ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. മൂന്ന് ദിവസം നീളുന്നതാണ് മാളിലെ കാർഗിൽ വിജയോത്സവ് ആഘോഷങ്ങള്‍. 24.4 കിലോ ഭാരം വരുന്ന ഇന്ത്യന്‍ നിര്‍മ്മിത മീഡിയം മെഷീന്‍ ഗണ്‍, 18 കിലോമീറ്റര്‍ വരെ ദൂരത്തില്‍ നിരീക്ഷണം സാധ്യമാക്കുന്ന സര്‍വെയ്ലന്‍സ് റഡാര്‍, 2 കിലോ മീറ്റര്‍ വരെ ദൂരദൈര്‍ഘ്യമുള്ള റഷ്യന്‍ നിര്‍മ്മിത