മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ കൈകാര്യം ചെയ്യുന്ന ധന നിധിയാണ് മ്യൂച്വല്‍ഫണ്ട്. പൊതുവായ നിക്ഷേപ ലക്ഷ്യമുള്ള പലരില്‍ നിന്നായി ശേഖരിക്കുന്ന പണം ഓഹരികളിലും കടപ്പത്രങ്ങളിലും സെക്യൂരിറ്റികളിലും ധന വിപണിയിലെ ഇതര ഉല്‍പന്നങ്ങളിലും നിക്ഷേപിക്കുന്നു. ഇന്ത്യയിലെ ജന പ്രിയ നിക്ഷേപ സംവിധാനമായിത്തീര്‍ന്നിട്ടുണ്ട് മ്യൂച്വല്‍ ഫണ്ട്. 500 രൂപ പോലും എസ്‌ഐപിയിലൂടെ നിക്ഷേപിച്ച് നിങ്ങള്‍ക്ക് മ്യൂച്വല്‍ പണ്ട് നിക്ഷേപകനാകാം എന്നതാണ് ഇതിന്റെ ഗുണവശം. എന്നാല്‍ നല്ല ലാഭം കിട്ടണമെങ്കില്‍ വിപണിയിലെ അസ്ഥിരതകളെക്കുറിച്ചൊന്നും ഉല്‍ക്കണ്ഠപ്പെടാതെ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കണം. ആദ്യമായി നിക്ഷേപിക്കുന്നവര്‍ അംഗീകൃത മ്യൂച്വല്‍ഫണ്ട്