ലോസ്ആഞ്ചലസ്: 97-ാമത് ഓസ്കര് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് അഡ്രിയാൻ ബ്രോഡി സ്വന്തമാക്കി. “ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയമാണ് അഡ്രിയാനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇതു രണ്ടാംതവണയാണ് അദ്ദേഹം മികച്ച നടനുള്ള ഓസ്കർ സ്വന്തമാക്കുന്നത്.
മികച്ച നടിക്കുള്ള അവാർഡ് അനോറയിലെ അഭിനയത്തിന് മൈക്കി മാഡിസൺ സ്വന്തമാക്കി. അനോറ ഒരുക്കിയ ഷോൺ ബേക്കർ മികച്ച സംവിധായകനുമായി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം അനോറയുടെ രചന നടത്തിയ ഷോണ്‍ ബേക്കറിന് ലഭിച്ചു.
മികച്ച സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ, നടി ഉൾപ്പടെ പ്രധാന നാല് പുരസ്കാരങ്ങളാണ് ‘അനോറ’ സ്വന്തമാക്കിയത്. സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ എന്നിവ മൂന്നും കൈകാര്യം ചെയ്തിരിക്കുന്നത് ഷോൺ ബേക്കറാണെന്നതാണ് മറ്റൊരു പ്രത്യേകത. പതിവുപോലെ ലോസ്ആഞ്ചലസിലെ ഡോള്‍ബി തീയറ്ററിലാണ് ചടങ്ങ് നടക്കുന്നത്.
അതേസമയം, മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ സംഗീതത്തിന് ഡാനിയല്‍ ബ്ലൂംബെര്‍ഗ് സ്വന്തമാക്കി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും “ദ ബ്രൂട്ടലിസ്റ്റിനാണ്. ലോൽ ക്രൗളിക്കാണ് പുരസ്കാരം.
മികച്ച സഹനടനുള്ള അവാര്‍ഡ് കീറൻ കൾക്കിന് സ്വന്തമാക്കി. ചിത്രം: “ദ റിയല്‍ പെയിന്‍’. റോബര്‍ട്ട് ബ്രൗണി ജൂണിയറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരം ഫ്ലോ എന്ന ചിത്രം നേടി.
Leave feedback about this