സിനിമ ടിവി താരം ഡോ.രജിത്കുമാറിന് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്ക്
പത്തനംതിട്ട: പുതിയ സിനിമയുടെ ചിത്രീകരണത്തിനെത്തിയ സിനിമ ടിവി താരം ഡോ.രജിത്കുമാറിനു തെരുവുനായയുടെ കടിയേറ്റു. ഷൂട്ടിങ്ങിനു മുന്‍പായി രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണു രജിത്കുമാറിനു നേരെ തെരുവുനായ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ അദ്ദേഹത്തെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. മൂന്നു നായ്ക്കള്‍ ഒരുമിച്ചെത്തിയായിരുന്നു ആക്രമണം. ഒരു നായ രജിത്കുമാറിന്റെ കാലില്‍ കടിച്ചുതൂങ്ങി. അടുത്തുണ്ടായിരുന്നു മറ്റു 2 പേരെയും നായ്ക്കള്‍ കടിച്ചു. കടിയേറ്റവരെല്ലാം ചികിത്സ തേടി. കൈകളിലും കാലുകളിലുമായാണു നായ്ക്കള്‍ കടിച്ചതെങ്കിലും ആരുടെയും പരുക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 145K