40 മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങളുടെ കൈകൾ വിലങ്ങുകൊണ്ടും കാലുകൾ ചങ്ങലകൊണ്ടും ബന്ധിച്ചിരിന്നു; ട്രംപിന്റെ നാടുകടത്തലിൽ കടുത്ത പീഡനമോ? നാട്ടിലെത്തിയ ഇന്ത്യക്കാർ പറയുന്നു
അമൃത്സർ: 40 മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങളുടെ കൈകൾ വിലങ്ങുകൊണ്ടും കാലുകൾ ചങ്ങലകൊണ്ടും ബന്ധിച്ചിരിന്നു, സീറ്റിൽ നിന്ന് ഒരിഞ്ച് അനങ്ങാൻ അനുവദിച്ചിരുന്നില്ല. പല തവണ ആവശ്യപ്പെടുമ്പോൾ മാത്രം ടോയ്‌ലെറ്റിൽ കൊണ്ടുപോകും, വിമാനത്തിലെ സുരക്ഷാ ജീവനക്കാർ വാതിൽ തുറന്ന് കാത്തിരിക്കും..’ അമേരിക്ക അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി അതിക്രൂരമായി ഇന്നലെ ഇന്ത്യയിലെത്തിച്ച 104 പേരിൽ ഒരാളായ പഞ്ചാബിലെ ഹോഷിയാർപൂരിലെ തഹ്‌ലി ഗ്രാമത്തിൽ നിന്നുള്ള 40 കാരനയ ഹർവീന്ദർ സിംഗിന്റെ വാക്കുകളാണിത്. ‘നരകത്തേക്കാൾ മോശമായത്’ എന്നാണ് ഈ യാത്രയെ ഹർവീന്ദർ സിംഗ്
