തൊടുപുഴ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സോഷ്യലിസത്തിലേക്കുള്ള വഴിയെന്ന മുൻ നിലപാട് തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടി എം.വി. ഗോവിന്ദൻ. എ.ഐ സംവിധാനം വഴി ഉൽപാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടുമെന്നും ഇത് ചൂഷണത്തിന് വഴിവെക്കുമെന്നും എം.വി. ഗോവിന്ദൻ ഇടുക്കി ജില്ലാ സമ്മേളനത്തിൽ പറഞ്ഞു. എ.ഐ സംവിധാനം വഴി ഉൽപാദിപ്പിക്കുന്നവയെല്ലാം സ്വകാര്യ സമ്പത്തിന്റെ ഭാഗമാണെന്നും തൊഴിലില്ലായ്മ ഉൾപ്പെടെ വലിയ പ്രശ്നങ്ങൾക്ക് അത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
breaking-news
Kerala
എ.ഐ സംവിധാനം വഴി ഉൽപാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടും; ചൂഷണത്തിനുള്ള മാർഗം: മുൻ നിലപാട് തിരുത്തി എം.വി. ഗോവിന്ദൻ
- February 4, 2025
- Less than a minute
- 1 week ago

Leave feedback about this