വിവാദങ്ങള്‍ക്ക് ഗുഡ്‌ബൈ! ഒറ്റക്കൊമ്പനുമായി ആക്ഷന്‍ കിങ് ; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ചിത്രീകരണം പുരോഗമിക്കുന്നു; ലോഗിന്‍ കേരള എക്‌സ്‌ക്ലൂസീവ്
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അഭിനയം കേന്ദ്രം വിലക്കിയെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഒറ്റക്കൊമ്പന്‍ ചിത്രീകരണത്തിനായി സുരേഷ് ഗോപി തലസ്ഥാനത്ത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് ചിത്രീകരണം ഇന്ന് തുടങ്ങിയത്. ഇതോടെ സുരേഷ് ഗോപിയുടെ അഭിനയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ അവസാനിച്ചു.പൂജപ്പുര സെന്‍ട്രല്‍ ജയിലിന് ഉള്ളിലാണ് ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. കോട്ടയം, പാല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സിനിമയാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ടൊരു രംഗമാണ്